Pages

Wednesday, May 23, 2012

ലക്ഷദ്വീപ് വികസനം: സുപ്രീം കോടതി സമിതിയെ നിയമിച്ചു


പരിസ്ഥിതിക്കും ദ്വീപുവാസികള്ക്കും ദോഷകരമല്ലാത്ത രീതിയില് ലക്ഷദ്വീപിന്റെ സുസ്ഥിര വികസനം സാധ്യമാക്കാനുള്ള മാര്ഗങ്ങള് നിര്ദ്ദേശിക്കുന്നതിനും തീരദേശ നിയന്ത്രണ മേഖലാ ചട്ടങ്ങള് ലംഘിക്കപ്പെട്ടോയെന്നു പരിശോധിക്കുന്നതിനും സമിതിയെ നിയോഗിക്കാന് സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതി മുന് ജഡ്ജി ആര്.വി. രവീന്ദ്രന് അധ്യക്ഷനായ സമിതിയില് ഡോ. എം. ബാബ, ബി.ആര്. സുബ്രഹ്മണ്യം, പ്രഫ. എം.എം. കമ്മത്ത്, പ്രഫ. ഇ.എഫ്.എന്. റിബെയ്റോ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ ശാസ്ത്ര സാങ്കേതിക ഡയറ്കടര് എന്നിവര് അംഗങ്ങളായിരിക്കും. വിനോദ സഞ്ചാരികള്ക്ക് പെര്മിറ്റ് നല്കുന്നതില് ക്രമക്കേടുണ്ടോയെന്നും റിസോര്ട്ടുകള്ക്കും ഹോം സ്റ്റേകള്ക്കും അനുമതി നല്കുന്നതില് ഉദ്യോഗസ്ഥര് അഴിമതി കാട്ടിയോയെന്നും സമിതിക്ക് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി. രണ്ടു മാസത്തിനകം സമിതി പ്രാഥമിക റിപ്പോര്ട്ട് നല്കണം. അതിനുശേഷം കേസ് വീണ്ടും പരിഗണിക്കും

No comments: