Pages

Monday, May 28, 2012

ജൂണ് 6ന് ശുക്രസംതരണം


ജൂണ് 6ന് നടക്കുന്ന അപൂര്വ്വ പ്രാപഞ്ചിക പ്രതിഭാസമായ ശുക്രസംതരണം വീക്ഷിക്കാന് ദ്വീപിലെമ്പാടും വിപുലമായ പരിപാടികള് ലക്ഷദ്വീപ് ശാസ്ത്രസാങ്കേതിക വകുപ്പ് സംഘടിപ്പിക്കുന്നു. ഇനി ശുക്രസംതരണം നടക്കുന്നത് 2117ല്‍ മാത്രമാണ് എന്നതിനാല്‍ ഇനിയൊരിക്കല്കൂംടി ഈ പ്രതിഭാസം കാണാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആര്ക്കും  സാധിക്കില്ല. സൂര്യമണ്ഡലത്തിലുന് മുകളിലൂടെ ഒരു കറുത്ത പൊട്ടുപോലെ ശുക്രന്‍ കടന്നുപോകുന്നത് ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള വേളയാണ്. 1761ലും 1769ലും നടന്ന ശുക്രസംതരണ സമയത്ത് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് കണക്കുകൂട്ടിയണ് ഭൂമിയില്നിതന്ന് സൂര്യനിലേക്കുള്ള ദൂരം ആദ്യമായി കൃത്യതയോടെ കണക്കാക്കിയത് എന്നത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ സൂര്യോദയം മുതല്‍  രാവിലെ 10 മണിവരെ ഈ പ്രതിഭാസം ദൃശ്യമാണ്. തെളിഞ്ഞ അകാശമാണെങ്കില്‍ മാത്രമേ ഇത് ദൃശ്യമാകൂ. സണ്ഫിമല്റ്റകറുകളോ മറ്റ് സുരക്ഷിത നിരീക്ഷണ മാര്ഗ്ഗ ങ്ങളോ ഉപയോഗിച്ച് മത്രമേ ഈ പ്രതിഭാസം വീക്ഷിക്കാവു.  ബ്ലാക്‌പോളിമര്‍ ഉപയോഗിച്ച് നിര്മ്മി ച്ചതും ഏറ്റവും സുരക്ഷിതവുമായ സണ്ഫി്ല്റ്റിറുകള്‍ ഈ പ്രതിഭാസം വീക്ഷിക്കുവാനായി ലക്ഷദ്വീപ് ശാസ്ത്രസാങ്കേതിക വകുപ്പ് ഒരുക്കിയിട്ടുണ്ട്. ശാസ്ത്രസാങ്കേതിക വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും  ഈ പ്രതിഭാസം വീക്ഷിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കി.

No comments: